ആഫ്രിക്കയിലെ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

single-img
18 June 2012

ആ‍ഫ്രിക്ക:ഘാനയിലെ ജാക്കോബിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.ഹോളി ഫാമിലി സന്ന്യാസി സഭയുടെ ആഫ്രിക്ക റീജനല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി എല്‍വിന (67), സിസ്റ്റര്‍ കൃപ പോള്‍ (36) എന്നിവരാണു മരിച്ചത്. സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ ബിന്‍സി മരിയ എന്നിവരുടെ നില ഗുരുതരമാണ്.ഇന്ത്യൻ സമയം ഇന്നലെ രാത്രി 9:30 നാണ് അപകടം ഉണ്ടായത്‌. വെസ്‌റ്റ് ആഫ്രിക്കയിലെ ജാക്കോബു എന്ന സ്‌ഥലത്തു നിന്നും കൊടിയാബേ എന്ന സ്‌ഥലത്തേക്ക്‌ വാനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരിരുന്ന വാന്‍ മറിയുകയായിരുന്നു.മരണമടഞ്ഞ  സിസ്റ്റര്‍ ആനി എല്‍വിന മാള കവലക്കാട്ട് കുടുംബാംഗവും . ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ഗണിതശാസ്ത്ര അധ്യാപികയുമായിരുന്നു. പേരാമ്പ്ര പന്തല്ലുകാരന്‍ പൗലോസ്- സാറാമ ദമ്പതികളുടെ മകളാണു നഴ്സായ സിസ്റ്റര്‍ കൃപ പോള്‍.