യുഎസ് നിര്‍ദേശം നിരാകരിച്ച ഇന്ത്യയ്ക്കു താലിബാന്റെ പ്രശംസ

single-img
18 June 2012

അഫ്ഗാനിസ്ഥാനില്‍ ഇടപെടണമെന്ന യുഎസ് നിര്‍ദേശം നിരാകരിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടി പ്രശംസാര്‍ഹമാണെന്നു താലിബാന്‍. അഫ്ഗാനിസ്ഥാനിലെ കാര്യങ്ങളില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പനേറ്റയുടെ ദൗത്യം പരാജയപ്പെടുകയാണുണ്ടായതെന്നും താലിബാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിലെ റോഡ് നിര്‍മാണത്തിനും മറ്റുമായി ഇന്ത്യ 200 കോടി ഡോളര്‍ മുടക്കിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാന്‍ സുരക്ഷാസേനയെ ശക്തിപ്പെടുത്തുന്നതിന് സഹായം നല്‍കിയിട്ടില്ല. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന നിയമവിരുദ്ധ യുദ്ധത്തെക്കുറിച്ചും അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യവാഞ്ഛയെക്കുറിച്ചും ഇന്ത്യക്കു ബോധ്യമുണെ്ടന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.