മാലിന്യ പ്രശ്നം:നഗരസഭാ ഗേറ്റിനു മുന്നിൽ സംഘർഷം

single-img
16 June 2012

തിരുവനന്തപുരം:തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിൽ നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപരോധത്തിനിടെ സംഘർഷം.മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കവാടം ഉപരോധിച്ചത്. നഗരസഭയിലെ ഒരുവിഭാഗം ജീവനക്കാരുമായി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. നഗരസഭാ കവാടത്തില്‍ ജീവനക്കാരെ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സംഘർഷത്തെത്തുടർന്ന് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.