അന്വേഷണ സംഘത്തിനു പ്രശംസയും പാരിതോഷികവും:മന്ത്രി തിരുവഞ്ചൂർ

single-img
16 June 2012

അടൂർ:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ കണ്ടു പിടിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കാണിച്ച കേരളാ പോലിസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷിക്കുന്ന സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.ടി.പി വധക്കേസിൽ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.ഈ കേസിൽ ഏതെങ്കിലും ഉന്നതന് പങ്കുണ്ടെന്ന് തെളിഞ്ഞാലും ചോദ്യം ചെയ്യും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടൂരില്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.