ടി.പി വധം:രജീഷുമായി അന്വേഷണ സംഘം മുംബയിലേക്ക്

single-img
16 June 2012

മുംബൈ:ടി.പി വധക്കേസിലെ കൊലയാളി സംഘത്തലവൻ ടി.കെ രജീഷുമായി അന്വേഷണ സംഘം മുംബൈയിലെത്തി തെളിവെടുപ്പ് തുടങ്ങി.ഇന്നു രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ സംഘം മുംബൈലെത്തിയത്.ആദ്യ തെളിവെടുപ്പിനായി രജീഷിനെ ഷോളാപൂർ ജില്ലയിലെ സഗോളയിലേക്ക് കൊണ്ടു പോകും. അതിനു ശേഷം അക്കലൂജിലേയ്ക്കും രജീഷിനെ പോലീസ് കൊണ്ടുപോകും.കൊലപാതകത്തിനുശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയില്‍ നിന്ന് ജൂണ്‍ ഏഴിനാണ് തലശ്ശേരി ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാലു പേരും പിടിയിലായിരുന്നു.മുംബയിൽ വെച്ച് രജീഷിനു ചില സുഹൃത്തുക്കൾ പണവും മൊബൈൽ ഫോണും നൽകി സഹായിച്ചിരുന്നു.ഈ സഹായികളെ കണ്ടെത്തുന്നതോടെ രജീഷ് ഒളിവിലായിരുന്നപ്പോൾ നാട്ടിലുള്ള ആരെല്ലാമായി ബന്ധപ്പെട്ടുവെന്ന് മസ്സിലാക്കാൻ കഴിയും.