ജി-20 ഉച്ച കോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ബ്രസീലിലേക്ക്

single-img
16 June 2012

ദൽഹി:എട്ടു ദിവസത്തെ ബ്രസീൽ സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിക്കും.തിങ്കളാഴ്ച മെക്സിക്കന്‍ റിസോര്‍ട്ട് നഗരമായ ലോസ് കാബോസില്‍ ആരംഭിക്കുന്ന ഉച്ചകോടിക്ക് ശേഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന റിയോ പ്ളസ് 20 ഉച്ചകോടിയിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. ജി-20 ഉച്ചകോടിയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദേയുമായും മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.ജൂൺ 24 ന് പുലർച്ചെ അദ്ദേഹം മടങ്ങിയെത്തും.