മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 32 മരണം

single-img
16 June 2012

മുംബൈ:മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയ്ക്ക് സമീപം ഹൈദരാബാദ്-പൂണെ ദേശീയപാതയിലുണ്ടായ ബസ് അപകടത്തിൽ 32 തീർഥാടകർ മരിച്ചു.ഇരുപതു പേർക്ക് പരിക്കേറ്റു .ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.ഹൈദരാബാദിൽ നിന്നും അഹമ്മദ് നഗറിലെ തീർഥാടക കേന്ദ്രമായ ഷിർദിയിലേക്ക് പോവുകയായിരുന്ന സായി ഭക്തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പുഴയ്ക്കു കുറുകെയുള്ള പാലം മുറിച്ചു കടക്കവെ ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.