നഗരസഭയുടെ അവശിഷ്ടങ്ങള്‍ ഇടാന്‍ ശ്രമം; മുരുക്കുംപുഴയില്‍ സംഘര്‍ഷാവസ്ഥ

single-img
15 June 2012

മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന സ്ഥലത്ത് തിരുവനന്തപുരം നഗരസഭയുടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

മുരുക്കുംപുഴ റയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒരു വ്യക്തിയുടെ പുരയിടത്തിന്റെ മതില്‍ പൊളിച്ചാണ് മാലിന്യങ്ങള്‍ കൊണ്ടുതള്ളുവാനുള്ള ശ്രമമുണ്ടായത്. ഈവ്യക്തി അതിനുള്ള സനുവാദം നല്‍കിയതായും പറയപ്പെടുന്നു. റയില്‍വേ ട്രാക്കില്‍ നിന്നും 10 മീറ്റര്‍ പോലും അകലയല്ലാത്ത ഈ സ്ഥലത്തേക്ക് രാവിലെ മാലിന്യവാഹനങ്ങള്‍ വന്നത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. അപ്പോള്‍ മടങ്ങിപ്പോയ വാഹനങ്ങള്‍ വൈകുന്നേരം 3 മണിയോടെ വീണ്ടും എത്തുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പ് തുടരുകയാണിപ്പോഴും.