മുഖ്യമന്ത്രിയുടെ ശ്രമം നഗര ഭരണം അട്ടിമറിക്കാന്‍: എല്‍ഡിഎഫ്

single-img
15 June 2012

നഗരസഭയുടെ ഭരണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തലസ്ഥാന നഗരം എന്ന പരിഗണനയും പിന്തുണയും നല്‍കുന്നതിനു പകരം മുഖ്യമന്ത്രി നഗരസഭയെ കടന്നാക്രമിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഭീഷണിയുടെ സ്വരമാണ് മുഖ്യമന്ത്രിയുടേത്. സ്വന്തം കടമ നിര്‍വഹിക്കുന്നതിന് പകരം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന മേയറെ അധിക്ഷേപിക്കുന്ന നടപടി മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. വിളപ്പില്‍ശാല ഫാക്ടറി പൂട്ടിച്ച് നഗരത്തെ മാലിന്യ കൂമ്പാരമാക്കിയത് സര്‍ക്കാരാണ്. ഫാക്ടറി പൂട്ടിയപ്പോള്‍ പകരം നഗരമാലിന്യങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പറയണം. ബദല്‍ മാര്‍ഗങ്ങള്‍ കണെ്ടത്താതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. വിളപ്പില്‍ശാല ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.