ഷാർജയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

single-img
15 June 2012

ദുബൈ:ഷാർജയിൽ മലയാളി യുവാവിനെ റോളയിലെ മുസല്ല ഏരിയയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കല്ലമ്പലം സ്വദേശി ശ്യാം കുമാറാ(47)ണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  അടുത്തിടെ ഇദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.അടുത്തിടെ ദുബൈയിൽ ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.