സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ശരത് ഫൊന്‍സെക്ക

single-img
15 June 2012

നിലവിലുള്ള സര്‍ക്കാരിനെ താഴെയിറക്കി രാജ്യത്ത് പുതിയരാഷ്ട്രീയസംസ്‌കാരത്തിന് രൂപം നല്‍കുമെന്ന് ശ്രീലങ്കയുടെ മുന്‍ സൈനികമേധാവി ശരത് ഫൊന്‍സെക്ക. പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി യാതൊരു നീക്കുപോക്കിനില്ലെന്നും ഇന്നലെ കൊളംബോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫൊന്‍സെക്ക വ്യക്തമാക്കി. കഴിഞ്ഞമാസം 12ന് ജയില്‍മോചിതനായശേഷം ഇതാദ്യമാണ് ഫൊന്‍സെക്ക വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇപ്പോള്‍ രാജ്യത്തുള്ളത് അഴിമതിനിറഞ്ഞ സര്‍ക്കാരും അഴിമതി നിറഞ്ഞ രാഷ്ട്രീയനേതൃത്വവുമാണ്. ഈ സര്‍ക്കാരിനെ പുറത്താക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി പ്രതിപക്ഷകക്ഷികളെല്ലാം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.