കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്ന് രമേശ് ചെന്നിത്തല

single-img
15 June 2012

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയെഴുത്താണ് നെയ്യാറ്റിന്‍കരയിലേതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ കള്ളപ്രചാരാണം നെയ്യാറ്റിന്‍കരയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഒരു കാലത്തും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് നെ.യ്യാറ്റിന്‍കര തെളിയിച്ചതായും ചെന്നിത്തല പറഞ്ഞു. ഈ വിജയം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തരവാദിത്വം വര്‍ധിപ്പിച്ചതായും ചെന്നിത്തല പറഞ്ഞു.