നെയ്യാറ്റിന്‍കര വിജയം: സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

single-img
15 June 2012

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫലമറിഞ്ഞ ശേഷം കെപിസിസി ആസ്ഥാനത്ത് ആഹ്ലാദം പങ്കിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പിറവം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നെയ്യാറ്റിന്‍കരയില്‍ നിന്നും ആ പാഠം പഠിക്കാന്‍ ശ്രമിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ ആത്മവിശ്വാസം വളര്‍ത്തുന്ന വിജയമാണിത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി ഓഫീസില്‍ മധുരം പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടി വിജയം ആഘോഷിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫീസിലെത്തിയിരുന്നു.