പ്രതിപക്ഷ ബഹളം: നിയമസഭ നാലാം ദിവസവും തടസപ്പെട്ടു

single-img
15 June 2012

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായ നാലാം ദിവസവും തടസപ്പെട്ടു. പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തില്‍ കഴിഞ്ഞ മൂന്നു ദിവസവും സഭ തടസപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും സഭയില്‍ ബഹളമുണ്ടായത്.