നിത്യാനന്ദയ്ക്ക് ജാമ്യം അനുവദിച്ചു

single-img
15 June 2012

ബാംഗ്ലൂർ:വിവാദ സ്വാമി നിത്യാനന്ദയ്ക്ക് രാമനഗര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.ലൈംഗികാരോപണ കേസിൽ ചോദ്യം ഉന്നയിച്ച ചാനൽ റിപ്പോർട്ടറെ കൈയ്യേറ്റം ചെയ്ത കെസിൽ ഒളിവിലായിരുന്ന നിത്യാനന്ദ ബുധനാഴ്ച്ചയാണ് കോടതിയിൽ ഹാജരായത്. അഞ്ചു ദിവസം ഒളിവില്‍ കഴിഞ്ഞതിന് ശേഷം രാമനഗരിലെ വിചാരണക്കോടതി മുമ്പാകെയായിരുന്നു കീഴടങ്ങല്‍.