കുനിയിൽ ഇരട്ടക്കൊല:നാലു പേർ കൂടി പിടിയിൽ

single-img
15 June 2012

അരിക്കോട്:കുനിയിൽ ഇരട്ടക്കൊലപാതകക്കേസിൽ നാലു പേർ കൂടി അറസ്റ്റിലായി.കുനിയില്‍ സ്വദേശികളായ ഹക്കിം, ഫസല്‍, അനസ്‌, സാനിഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.ഇനി നാലു പേരെ കൂടി പിടികൂടാനുണ്ട്. ഇവരില്‍ ഫത്തീമും സാനിഷും അബൂബക്കറിനെ വെട്ടാനെത്തിയ കാറില്‍ ഉണ്ടായിരുന്നവരാണ്. മുഖ്താറും സംഘവും സഞ്ചരിച്ച ടാറ്റാസുമോയുടെ ഡ്രൈവറായിരുന്നു ഫദല്‍. കുനിയില്‍ അങ്ങാടിയില്‍ നിന്ന് അക്രമികള്‍ക്ക് മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ കൈമാറിയത് അനസാണെന്ന് പൊലീസ് പറഞ്ഞു.
കാറില്‍ ഉണ്ടായിരുന്ന മഅ്സൂം അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. അരിക്കോട് മേഖലയിൽ നിന്നു തന്നെയാണ് പ്രതികൾ പിടിയിലായത്.കേസിൽ ഇന്നലെ നാലു പേരെ കൂടി മഞ്ചേരി പോലീസ് റിമാൻഡ് ചെയ്തു.കുനിയിൽ മുഹമ്മദ് ഷെരീഫ്(32),കുറുമാടൻ അബ്ദുൽ അലി(30),കുറുവാങ്ങടൻ ഷറഫുദ്ദീൻ(34),സഫറുള്ള(31),എന്നിവരെയാണ് ഇന്നലെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.ജി ഘോഷ് റിമാൻഡ് ചെയ്തത്.