കൊടി സുനിയെയും സംഘത്തിനെയും 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

single-img
15 June 2012

വടകര:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഇന്നലെ പിടിയിലായ മുഖ്യ പ്രതിയായ കൊടി സുനിയെ14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.കിർമാനി മനോജ്,ഷാഫി എന്നിവരെയും വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാന്റിൽ വിടുകയായിരുന്നു. കണ്ണൂർ ഇരിട്ടി പെരിങ്ങാനം മലയിൽ നിന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ മൂവരെയും പോലീസ് പിടികൂടിയത്.മലയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ഇവർ.ഇവരെ പിടികൂടാനായി വേഷം മാറിയാണ്പോലീസ് ഇരിട്ടിയിൽ എത്തിയത്.ക്വട്ടേഷൻ സംഘത്തിനു താവളമൊരുക്കിയ മൂന്ന് സി.പി.എം പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.