രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാം മത്സരിക്കുമെന്ന് മമത ബാനര്‍ജി

single-img
15 June 2012

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റു കൂടിയായ എപിജെ അബ്ദുള്‍ കലാം മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കലാമിന്റെ സ്ഥാനാര്‍ഥിത്വത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും പിന്തുണയ്ക്കുന്നുണ്‌ടെന്നും കലാമിന് മുന്‍കൂറായി അഭിനന്ദനങ്ങള്‍ കൈമാറുകയാണെന്നും മമത പറഞ്ഞു. കലാമിനെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാകണമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയം പരിഗണിക്കരുതെന്നും മമത അഭ്യര്‍ഥിച്ചു.