ഇറ്റലിക്ക് സമനില

single-img
15 June 2012

ഇറ്റലിക്കു വീണ്ടും സമനില. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനാ ണ് ഇറ്റലിയെ പിടിച്ചുകെട്ടി യതെങ്കില്‍ ഇത്തവണ ക്രൊയേഷ്യയാണ് ഇറ്റലി ക്കു കുരുക്കിട്ടത്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതി യില്‍ 39-ാം മിനിറ്റില്‍ ആന്ദ്രെ പിര്‍ലോ ഇറ്റലിക്കുവേണ്ടി യും 72-ാം മിനിറ്റില്‍ മാരിയോ മെന്‍സുകിക് ക്രൊയേഷ്യക്കുവേണ്ടിയും ഗോള്‍ നേടി. ഇതോടെ ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശം അനിശ്ചിതത്വത്തിലായി. പ്രതിരോധത്തിനു പുകള്‍പെറ്റ ഇറ്റലി പരുക്കന്‍ പ്രകടനത്തോടെയാണ് ക്രൊയേഷ്യന്‍ നിരയ്‌ക്കെതിരേ തുടങ്ങിയത്. അവരുടെ ഒന്നിലധികം താരങ്ങള്‍ റഫറിയുടെ താക്കീതും ഏറ്റുവാങ്ങി. എന്നാല്‍, ക്രമേണ താളം കണെ്ടത്തിയ ഇറ്റലി പതുക്കെപ്പതുക്കെ ആക്രമണമൂഡിലായി. 16-ാം മിനിറ്റില്‍, ഇറ്റലിക്കു ലഭിച്ച സുവര്‍ണാവസരം ഗിയാച്ചെനി പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. അതിനിടെ, ക്രൊയേഷ്യക്കു ലഭിച്ച ചില ഒറ്റപ്പെട്ട അവസരങ്ങള്‍ മുതലാക്കുന്നതില്‍ അവരുടെ മുന്നേറ്റ നിര പരാജയപ്പെട്ടു. 34-ാം മിനിറ്റിലാണ് ഇറ്റലിക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. പിര്‍ലോയുടെ ഉജ്വല പാസില്‍ കസാനോ അവസരം നഷ്ടപ്പെടുത്തിയതും അവര്‍ക്ക് വിനയായി.