സിനിമയിലെ പുകവലി: ഫഹദിനു രണ്ടു വര്‍ഷം വരെ തടവു ലഭിക്കാം

single-img
15 June 2012

സിനിമയിലും സീരിയലുകളിലും പുക വലിക്കുന്നത് നിരോധിച്ച നിയമം ലംഘിച്ചതിന് കേസെടുക്കപ്പെട്ട നടന്‍ ഫഹദിന് കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവു ലഭിക്കാം. സിനിമയിലെ പുകവലിയുടെ പേരിലാണ് നടന്‍ ഫഹദ് ഫാസിലിനെതിരേ കേസെടുത്തിരിക്കുന്നത്. ലാല്‍ ജോസിന്റെ ‘ഡയമണ്ട് നെക്‌ലസ്’ എന്ന ചിത്രത്തില്‍ പുകവലിച്ച് അഭിനയിച്ചതിനാണു കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്‌ഐ അനന്തലാല്‍ അറിയിച്ചു. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജോസഫ് സാജുവിന്റെ നിര്‍ദേശപ്രകാരമാണു കേസെടുത്തത്. സിബി മലയില്‍ സംവിധാനം ചെയ്ത ‘അപൂര്‍വരാഗം’എന്ന ചിത്രത്തില്‍ നടന്‍ നിഷാന്‍ സിഗററ്റ് വലിച്ചതിനു സമാനനിയമനടപടി നേരിട്ടിരുന്നു. 2011ല്‍ ഇതു സംബന്ധിച്ചു ഫോര്‍ട്ടുകൊച്ചി പോലീസ് കേസെടുത്തു. കേസില്‍ ജാമ്യമെടുത്ത നിഷാന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.