പി.കെ. ബഷീറിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

single-img
15 June 2012

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. രാവിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തിയാണ് പ്രതിപക്ഷം നിവേദനം നല്‍കിയത്. ഇന്ത്യയ്ക്കാകെ മാതൃകയായ ഒട്ടേറ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുള്ള നിയമസഭയാണ് കേരളത്തിലേത്. ഒരു ഒളികേന്ദ്രമായി ആ സഭയെ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍ തുടങ്ങിയവര്‍ വി.എസിനൊപ്പം ഉണ്ടായിരുന്നു.