അന്ധ്ര ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്

single-img
15 June 2012

ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 18 നിയമസഭാ മണ്ഡലങ്ങളില്‍ 14 ലും വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 2 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ ടിആര്‍എസും മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 സീറ്റുകളില്‍ 16 ഉം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ളതാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്തത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രധാന പ്രചരണായുധമാക്കിയിരുന്നു.