വിവാദസ്വാമി കോടതിയിൽ കീഴടങ്ങി

single-img
14 June 2012

ബാംഗ്ലൂർ:ലൈംഗികാരോപണകേസിൽ വിചാരണ നേരിടുന്ന സ്വാമി നിത്യാനന്ദ കർണ്ണാടകയിലെ രാമനഗരം കോടതിയിൽ കീഴടങ്ങി.ഇതിനിടെ ചോദ്യം ഉന്നയിച്ച ഒരു ചാനൽ പ്രവർത്തകനെ കൈയ്യേറ്റം ചെയ്തതിനും നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു.സ്വാമിയുടെ അറസ്റ്റിനായി കർണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡയും ഉത്തരവിട്ടിരുന്നു.ഇതേ തുടർന്നാണ് വിവാദസ്വാമിയുടെ കീഴടങ്ങൽ.കീഴടങ്ങിയ സ്വാമിയെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.അഞ്ചുവര്‍ഷമായി തന്നെ നിത്യാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന അമേരിക്കന്‍ വനിതയുടെ പരാതിയോടെയാണ്‌ നിത്യാനന്ദ വീണ്ടും കുരുക്കിൽ വീണത്.