അതിയന്നൂരില്‍ നേട്ടം ലോറന്‍സിന്

single-img
14 June 2012

നെയ്യാറ്റിന്‍കയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യം എണ്ണിയ അതിയന്നൂര്‍ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി എഫ്.ലോറന്‍സിന് ലീഡ്. ആദ്യ റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ ശെല്‍വരാജ്, രാജഗോപാലിന് പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു. പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പഞ്ചായത്താണ് അതിയന്നൂര്‍.