നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ വീണ്ടും രണ്ടാംസ്ഥാനത്ത്

single-img
14 June 2012

നെയ്യാറ്റിന്‍കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ ആദ്യ ഘട്ടത്തില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. തുടക്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന് ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. രാജഗോപാലും ലോറന്‍സും തമ്മിലായിരുന്നു പോരാട്ടം. അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ ശെല്‍വരാജ്, രാജഗോപാലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു. എന്നാല്‍ വീണ്ടും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.