പ്രിയാമണി സയാമീസ് ഇരട്ടകളാകുന്നു

single-img
14 June 2012

ചാരുലത എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണിയുടെ സയാമീസ് വേഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.മൂന്നു ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയയുടെ ഇതുവരെ കാണാത്ത അഭിനയ ശൈലിയായിരിക്കും പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്.തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.ഭാഗ്യരാജിന്റെയും കെ.എസ്.രവികുമാറിന്റെയും അസിസ്റ്റന്റായിരുന്ന പൊൻകുമരനാണ് തമിഴ് പതിപ്പിന്റെ സംവിധായകൻ.വളരെ വെല്ലു വിളി നിറഞ്ഞ ഒരു വേഷം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് പ്രിയാമണി പറയുന്നു.സയാമീസ് ഇരട്ടകളിൽ ഒരാൾ പാവമെങ്കിൽ തികച്ചും വിപരീത സ്വഭാവമുള്ളയാളാണ് രണ്ടാമത്തെ കഥാപാത്രം.സയാമീസ് ഇരട്ടകളായ പെണ്‍കുട്ടികള്‍ ഒരു യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ ഈ യുവാവിന് ഇവരില്‍ ഒരാളോട് മാത്രമേ പ്രണയമുള്ളൂ. ഇതില്‍ അസൂയാലുവായ രണ്ടാമത്തെ കഥാപാത്രം ചില അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നു. പരസ്പരം മനസ്സു കൊണ്ട് അകലുന്ന ഇവര്‍ ഒടുവില്‍ രണ്ടാകാൻ തീരുമാനിക്കുന്നു. സയാമീസ് ഇരട്ടകളെ വിഭജിക്കാനുള്ള ശസ്ത്രക്രിയക്കിടെ ഇതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.എന്നാൽ മരിച്ചയാളുടെ ആത്മാവ് ജീവിച്ചിരിക്കുന്നയാളെ വിടാതെ പിന്തുടരുന്നു. ഇതാണ് കഥാപശ്ചാത്തലം. ‘എലോൺ‍’ എന്ന ചിത്രത്തിന്റെ ഈ മൂലകഥയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് പൊന്‍കുമരന്‍ ചാരുലത ഒരുക്കിയിരിക്കുന്നത്.