നെയ്യാറ്റിന്‍കര ഫലം അല്‍പസമയത്തിനകം

single-img
14 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം വ്യക്തമാകും. രാവിലെ എട്ടിന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളജില്‍ വോട്ടണ്ണല്‍ ആരംഭിക്കും. അരമണിക്കൂറിനകം ആദ്യസൂചനകള്‍ ലഭ്യമായിത്തുടങ്ങും. രാവിലെ 11 മണിയോടെ മുഴുവന്‍ ഫലം അറിയാനാകുമെന്നാണ് സൂചന. വോട്ടെണ്ണല്‍ 14 ടേബിളുകളിലായാണ് നടക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 54 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. അതിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണും. 80.1 ശതമാനം പോളിംഗാണ് നെയ്യാറ്റിന്‍കരയില്‍ രേഖപ്പെടുത്തിയത്.15 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.