നെയ്യാറ്റിൻകര ജനവിധി ഇന്ന്

single-img
14 June 2012

കേരളം ഉറ്റു നോക്കുന്ന നെയ്യാറ്റിൻകര തിരഞ്ഞെടുപ്പ് ഫലം ഇന്ന്.ഫലം ഇന്നു രാവിലെ പത്തരയോടെ അറിയാം.രാവിലെ എട്ടിനു തൈക്കാട് സ്വാതി തിരുനാള്‍ സംഗീത കോളജില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. 11 റൌണ്ടായാണു വോട്ടെണ്ണൽ.8 മണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും.ആര്‍. സെല്‍വരാജ് (യുഡിഎഫ്), എഫ്. ലോറന്‍സ് (എല്‍ഡിഎഫ്), ഒ. രാജഗോപാല്‍ (ബിജെപി) എന്നിവര്‍ ഉള്‍പ്പെടെ 10  സ്ഥാനാര്‍ഥികളാണു.സ്ഥാനാർഥികളെല്ലാം വിജയ പ്രതീക്ഷയിലാണു

തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇ വാർത്ത വിപുലമായ സൌകര്യങ്ങളാണു ഒരുക്കിയിരിക്കുന്നത്.മറ്റെങ്ങും അറിയും മുൻപ് തത്സമയം ഓൺലൈനായി തിരഞ്ഞെടുപ്പ് ഫലം ഇ വാർത്തയിൽ അറിയാം