പ്രതീക്ഷയോടെ സ്പിരിറ്റ്

single-img
14 June 2012

ലാൽ രജ്ഞിത്ത് കൂട്ടുകെട്ടിന്റെ സ്പിരിറ്റ് തീയറ്ററുകളിൽ.മോഹൻലാൽ രഘുനന്ദൻ എന്ന നോവലിസ്റ്റായാണു ചിത്രത്തിൽ .ഇന്ത്യൻ റുപ്പീയുടെ വിജയത്തിനു ശേഷമാണു രജ്ഞിത്ത് സ്പിരിറ്റുമായി എത്തുന്നത്.വൻ പ്രതീക്ഷയോടെയാണു ലാൽ ആരാധകർ സ്പിരിറ്റിനായി കാത്തിരിക്കുന്നത്.ആരാധകർ കൊതിച്ച മോഹൻ ലാലിന്റെ ചുവട് മാറ്റം ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ആരാധകർ.സ്പിരിറ്റി’ ന്റെ പ്രീമിയര്‍ ഷോ കണ്ടിറങ്ങിയ പ്രിയദര്‍ശനും ‘, എം.പി. വീരേന്ദ്രകുമാറും, സംവിധായിക അഞ്ജലി മേനോനും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.സ്പിരിറ്റിലെ രഘുനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു താരമില്ലെന്ന് സംവിധായകന്‍ രഞ്ജിത്തും പറഞ്ഞുകഴിഞ്ഞു.അതിമനോഹരമായാണ് ആ ഗ്രേറ്റ് ആക്ടര്‍ രഘുനന്ദനെ അവതരിപ്പിക്കുന്നതെന്നും അതൊരു വിസ്മയക്കാഴ്ചയാണെന്നും രഞ്ജിത് പറയുന്നു.