കെ.കെ ജയചന്ദ്രന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

single-img
14 June 2012

രാഷ്ട്രീയ എതിരാളികളെ നമ്പരിട്ട് കൊലപ്പെടുത്തിയെന്ന് വിവാദ പ്രസംഗം നടത്തിയ സിപിഐ(എം) ഇടുക്കി ജില്ല സെക്രട്ടറി എം.എം മണിയുടെ ഒഴിവിലേക്ക് കെ.കെ ജയചന്ദ്രനെ തിരഞ്ഞെടുത്തു.വിവാദ പ്രസംഗത്തെതുടർന്ന് എം.എം മണിക്ക് സ്ഥാനം നഷ്ടമായിരുന്നു.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഉടുമ്പന്‍ചോല എം.എല്‍.എയാണ് ജയചന്ദ്രന്‍.