കനത്ത ചൂടിൽ നിന്നും ആശ്വാസമായി നാളെ മുതൽ മാധ്യാഹ്ന വിശ്രമം

single-img
14 June 2012

ദോഹ:കനത്ത ചൂടിൽ നിന്നും ആശ്വാസമായി രാജ്യത്ത് നാളെ മുതൽ മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു.കനത്ത വേനലില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെ മധ്യാഹ്ന ഇടവേള അനുവദിക്കണമെന്നാണ് നിയമം. രണ്ടര മാസക്കാലം ഉച്ചയ്ക്ക് 11.30 മുതല്‍ മൂന്ന് വരെയാണ് ഇത്തരം തൊഴിലാളികള്‍ക്ക് വിശ്രമ സമയം ലഭിക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴില്‍ മന്ത്രാലയം ഈ നിയന്ത്രണം നടപ്പാക്കുന്നുണ്ട്.ഈ സമയം തൊഴിലാളികൽക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇങ്ങനെയുള്ള കമ്പനികൾ ഒരു മാസത്തേയ്ക്ക് പൂട്ടിയിടാനുള്ള നിയമവും വ്യവസ്ഥയിലുണ്ട്.തൊഴിലുടമകൾക്ക് ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്താം അധിക സമയ ജോലികൾക്ക് അധിക വേദനവും നൽകണം. തൊഴിലാളികൾക്ക് മനസ്സിലാകും വിധം ഉച്ച വിശ്രമ സമയം ഉൾപ്പെടെ എട്ടു മണിക്കൂർ ജോലിയുടെ സമയ വിവര പട്ടിക കൃത്യമായി ജോലിസ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണം.യു.അ.ഇ എമിറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളിൽ ചൂട് സംബന്ധമായ രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടികൾ കഴിഞ്ഞ രണ്ടാഴ്ച്ചയായി നടന്നുവരുന്നു.