ബിൻ അലിക്ക് ഇരുപത് വർഷം തടവ് ശിക്ഷ

single-img
14 June 2012

തുനിസ്:ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഏകാധിപതി സൈനുലബ്ദീന്‍ ബിന്‍ അലിക്ക് ടുണീഷ്യയിലെ പട്ടാളക്കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ചു. 2011 ജനുവരിയില്‍ ക്വാര്‍ഡനൈന്‍ ടൗണില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണാവേളയിലാണ് തുനീഷ്യന്‍ സൈനികകോടതി ബിന്‍ അലി കുറ്റക്കാരനാണെന്ന് വിധിച്ചത്.കൊലപാതകം,പൊതു ഖജനാവ് കൊള്ളയടിക്കൽ,ക്രമസമാധാന നില തകരാറിലാക്കൽ എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയാണ് തടവ് ശിക്ഷ.ബിന്‍ അലി സൗദി അറേബ്യയിലേക്ക് കടന്നതില്‍ പ്രതിഷേധിച്ച് ജനുവരി 15ന് അനന്തരവന്‍ കൈസിന്റെ വിമാനം തടഞ്ഞ യുവാക്കളെയാണ് വെടിവെച്ചുകൊന്നത്. പ്രതിഷേധപ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഇതേ കേസിലുൾപ്പെട്ട സുരക്ഷാഉദ്യോഗസ്ഥര്‍ക്കും കോടതി അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു.