ടുണീഷ്യയില്‍ സംഘര്‍ഷം; കര്‍ഫ്യു പ്രഖ്യാപിച്ചു

single-img
13 June 2012

ടുണീഷ്യയിലെ വിവിധ നഗരങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ കലാപം അഴിച്ചുവിട്ട സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. തലസ്ഥാനമായ ടൂണിസ് അടക്കമുള്ള എട്ടു മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെന്‍ ആരോസ്, അരീന, മനോബ, സോസി, മൊണാസ്റ്റിര്‍, ജെന്‍ഡോബ, ബെന്‍ ഗ്വെര്‍ഡന്‍സ് എന്നിവടങ്ങളിലാണ് കര്‍ഫ്യു. രാത്രികാല കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലാപം വ്യാപകമാകുമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടിയെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സലാഫിസ്റ്റുകളെന്ന് അറിയപ്പെടുന്ന യാഥാസ്ഥിതിക ഇസ്‌ലാമിസ്റ്റുകളാണ് അക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനുകള്‍ക്ക് തീവച്ച അക്രമിസംഘം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അതേസമയം, അക്രമത്തിനു പിന്നില്‍ തങ്ങളല്ലെന്ന് സലാഫിസ്റ്റുകള്‍ അറിയിച്ചു.