ചന്ദ്രശേഖരൻ വധം കൊടി സുനി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

single-img
13 June 2012

വടകര:ടി.പി ചന്ദ്ര ശേഖരൻ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനി പോലീസ് പിടിയിൽ.സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഉള്‍വനമേഖലയിലെ ഒരു വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോട ക്വട്ടേഷൻ സംഘത്തിലെ ആറു പേർ പിടിയിലായി.നേരത്തെ പിടിയിലായ എം.സി അനൂപിന്റെ മൊഴികളുടെ അടിസ്ഥനത്തിൽ നടത്തിയ തെരച്ചിലിലാണ് കേസന്വേഷണത്തിൽ വഴിത്തിരിവാകുന്ന പിടികൂടലുകൾ ഉണ്ടായത്.മൂവരെയും ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയിൽ എടുത്തത്.ഇവരെ വടകരയിലെ ക്യാമ്പ് ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്.