പി.കെ ബഷീർ എം.എൽ.എയെ അറസ്റ്റു ചെയ്യാനാകില്ല

single-img
13 June 2012

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പി.കെ ബഷീർ എം.എൽ.എയെ അറസ്റ്റു ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഭരണപക്ഷ എം.എല്‍.എ എന്നനിലയില്‍ അല്ല അറസ്റ്റ് ചെയ്യാത്തതെന്നും എഫ്ഐആറില്‍ പേരുണ്ടെന്നതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..അത്തരത്തിൽ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം എംഎല്‍എ കെ.കെ. ജയചന്ദ്രന്‍ അറസ്റ്റിലായേനെയെന്നും അദ്ദേഹം പറഞ്ഞു.അരീക്കോട് ഇരട്ടക്കൊല നടത്തിയവര്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം അക്രമികള്‍ വാടകയ്‌ക്കെടുത്തത് പി.കെ ബഷീര്‍ എം.എല്‍.എ പ്രസംഗം നടത്തിയതിന് മുന്‍പാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.