മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം

single-img
13 June 2012

തിരുവനന്തപുരം:കുനിയിൽ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയാക്കപ്പെട്ട പി.കെ ബഷീറിനെ സഭയിൽ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം.ഇതിനെ തുടർന്ന ചോദ്യോത്തരവേള താൽക്കാലികമായി നിർത്തിവെച്ച് സ്പീക്കർ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി.എന്നാൽ പ്രതിപക്ഷം സഭ വിട്ടിറങ്ങാതെ കുത്തിയിരുപ്പ് തുടരുകയാണ്.