കൊലക്കേസ് പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് കോടിയേരി

single-img
13 June 2012

കൊലക്കേസില്‍ അറസ്റ്റ് ചെയ്യേണ്ട പ്രതിക്ക് പോലീസ് സംരക്ഷണം നല്‍കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പി.കെ ബഷീര്‍ എംഎല്‍എയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് സംരക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിലും പി.കെ.ബഷീര്‍ എംഎല്‍എയ്ക്ക് പോലീസ് സംരക്ഷണം ഉണ്ട്. ഒരു വര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ബിഹാര്‍ പോലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയും ആക്കി. മുസ്‌ലിം ലീഗ് എം.എല്‍.എ ആയതിനാലാണ് പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും കോടിയേരി പറഞ്ഞു.