കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രി സഭയുടെ പരിഗണനയിൽ

single-img
13 June 2012

ന്യൂഡൽഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രി സഭയുടെ പരിഗണയിൽ.ഇന്നു ചേരുന്ന മന്ത്രി സഭാ യോഗത്തിൽ മെട്രോയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള കുറിപ്പ് നഗര വികസന മന്ത്രാലയം തയ്യാറാക്കി സമർപ്പിച്ചു.ധന മന്ത്രാലയവും നഗരവികസന മന്ത്രാലയവും ആസൂത്രണ കമ്മീഷനും നേരത്തെ ഈ പദ്ധതിയ്ക്ക് അനുമതി കൊടുത്തിരുന്നു.എന്നാൽ ഈ പദ്ധതിക്കു വേണ്ട അവസാന അനുമതിയാണ് കേന്ദ്ര മന്ത്രി സഭയുടേത്.ഇതിനു അന്തിമ അനുമതി ലഭിക്കുന്നതോടുകൂടി ഉടൻ തന്നെ മേട്രോ റയിൽ ലിമിറ്റഡിന്റെ പണിതുടങ്ങാനാകും.2005 മുതൽക്കെ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉള്ളതായിരുന്നു കൊച്ചി മെട്രോ.എന്നാൽ അന്നു സമർപ്പിച്ച റിപ്പോർട്ട് കാലഹരണപ്പെട്ടതിനാൽ പിന്നീട് പുതുക്കി സമർപ്പിക്കേണ്ടതായി വന്നു.കേന്ദ്ര-സംസ്ഥാന പങ്കാളിത്തമുള്ള സംയുകത സംരഭമായിരിക്കും ഈ പദ്ധതി.