വ്യാവസായിക ഉത്പാദന വളര്‍ച്ചാനിരക്ക് താഴ്ന്നു

single-img
13 June 2012

സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ബാധിച്ചിരിക്കുന്നുവെന്നു സൂചന നല്‍കി വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക് ഏപ്രിലില്‍ താഴ്ന്നു. 0.1 ശതമാനമാണ് ഇടിഞ്ഞത്. ഫാക്ടറി ഉത്പാദന മേഖലയുടെയും മൂലധന ഉത്പന്നങ്ങളുടെയും കാര്യത്തിലുണ്ടായിരിക്കുന്ന മോശം പ്രകടനമാണു വളര്‍ച്ചാനിരക്കു താഴാനിടയാക്കിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.3 ശതമാനമായിരുന്നു.