ചെക്കിനു മുന്നില്‍ ഗ്രീസ് പതറി

single-img
13 June 2012

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ചെക് റിപ്പബ്ലിക് ഗ്രീസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെക്കിന്റെ വിജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ജിറാസിക്കും ആറാം മിനിറ്റില്‍ വാക്ലാവ് പിലാറുമാണ് ചെക്കിനുവേണ്ടി ഗോള്‍ നേടിയത്. ഗ്രീസിന്റെ ആശ്വാസഗോള്‍ 53-ാം മിനിറ്റില്‍ ഗെകാസിന്റെ വകയായിരുന്നു. ഇതോടെ 2004-ലെ ചാമ്പ്യന്മാരായ ഗ്രീസിന്റെ നിലനില്‍പ്പ് അവതാളത്തിലായി. രണ്ടു മത്സരങ്ങളില്‍നിന്ന് അവര്‍ക്ക് കേവലം ഒരു പോയിന്റാണുള്ളത്. അതേസമയം, ആദ്യമത്സരത്തില്‍ റഷ്യയോടു പരാജയപ്പെട്ട ചെക്കിനു മൂന്നു പോയിന്റായി.