അരീക്കോട് കേസ് രാഷ്ട്രീയമായി നേരിടാന്‍ യുഡിഎഫ്

single-img
12 June 2012

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പി.കെ. ബഷീര്‍ എംഎല്‍എ പ്രതിയായ സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യുഡിഎഫ് തീരുമാനിച്ചു. സംഭവത്തില്‍ എം.എല്‍.എ യെ തിടുക്കപ്പെട്ട് പ്രതിയാക്കിയത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നും വിമര്‍ശനവും ഉയര്‍ന്നു. തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് നിയമസഭാകക്ഷി യോഗത്തിലാണ് ഇതേക്കുറിച്ചു ചര്‍ച്ചയുണ്ടായത്. ബഷീര്‍ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടാനും യോഗം തീരുമാനിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലുള്‍പ്പെടെ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഈ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനമായത്.