ടി.പി വധം:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

single-img
12 June 2012

കൊച്ചി ടി.പി വധക്കേസിൽ അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെയും ഏരിയാ കമ്മിറ്റി അംഗം കെ.കെ.കൃഷണന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി.ജൂൺ 26 നാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്.ഇതിനിടെ ഇന്നു രാവിലെ ടി.പി വധക്കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു ചൊക്ലി സ്വദേശി അശ്വന്താണ് അറസ്റ്റിലായത്.അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിൽ വ്യാജ നമ്പർ പതിച്ചതും സ്റ്റിക്കർ പതിപ്പിച്ചതും അശ്വന്താണെന്നാണ് അന്വേഷന സംഘത്തിന്റെ നിഗമനം.