ചന്ദ്രശേഖരന്‍ വധം: വാഴപ്പടച്ചി റഫീഖ് അറസ്റ്റില്‍

single-img
12 June 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വാഴപ്പടച്ചി റഫീഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവകാര്‍ നവീന്‍ദാസില്‍ നിന്നും വാടകയ്‌ക്കെടുത്തത് റഫീക്കായിരുന്നു കാര്‍ കൊലപാതകത്തിന് വേണ്ടിയാണ് ഉപയോഗിച്ചത് എന്നറിയില്ലായിരുന്നുവെന്നാണ് റഫീഖ് പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ കൊലയെക്കുറിച്ച് റഫീഖിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മനസിലായി. ഇതേതുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ നാളെ വടകര കോടതിയില്‍ ഹാജരാക്കും.