സിറിയ ആഭ്യന്തരയുദ്ധത്തിലെന്ന് ആദ്യമായി യുഎന്‍

single-img
12 June 2012

സിറിയ ആഭ്യന്തര യുദ്ധത്തിലെന്ന് ഐക്യരാഷ്ട്രസഭ. സിറിയന്‍ ഭരണകൂടത്തിനു നിരവധി നഗരങ്ങളുടെ നിയന്ത്രണം നഷ്ടമായതായി യുഎന്‍ അണ്ടര്‍ സെക്രട്ടറി ലഡ്‌സോസ് പറഞ്ഞു. ഇതാദ്യമായാണ് സിറിയ ആഭ്യന്തര യുദ്ധത്തിലാണെന്ന് യുഎന്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. സിറിയയിലെ ഹഫാ നഗരത്തിനു സമീപം യുഎന്നിന്റെ സമാധാന ദൗത്യ അംഗങ്ങള്‍ക്കു നേരെ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി യുഎന്‍ രംഗത്തെത്തിയത്. ഇതിനിടെ, വിമതരുമായി പോരാട്ടം നടത്തുന്ന സിറിയന്‍ സൈന്യത്തിനു റഷ്യ ഹെലികോപ്റ്ററുകള്‍ നല്‍കിയതായി യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ആരോപിച്ചു. സിറിയയിലെ കലാപം രൂക്ഷമാക്കാനാണ് റഷ്യയുടെ ശ്രമമെന്ന് ഹില്ലരി കുറ്റപ്പെടുത്തി.