സിറിയയില്‍ വിമതര്‍ വാതക പൈപ് ലൈന്‍ തകര്‍ത്തു

single-img
12 June 2012

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പോരാട്ടം നയിക്കുന്ന വിമതര്‍ കിഴക്കന്‍ പ്രവിശ്യയായ ദെയ്ര്‍ ഇസോറില്‍ വാതക പൈപ് ലൈന്‍ ബോംബ്‌വച്ചു തകര്‍ത്തു. അല്‍ സബാരി – സാലോ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പൈപ് ലൈനാണ് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ വന്‍ അഗ്നിബാധയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് അല്‍ ഒമര്‍ ഖനന മേഖലയില്‍ നിന്നുള്ള വാതക വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.