സ്മാർട് സിറ്റിയിലെ കെ.എസ്.ഇ.ബി ടവർ നിർമ്മാണം തടഞ്ഞു

single-img
12 June 2012

കൊച്ചി:സ്മാർട് സിറ്റി ഭൂമിയിൽ കെ.എസ്.ഇ.ബിയുടെ ടവർ നിർമ്മിക്കാനെത്തിയ ജീവനക്കാരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു.ഈ സ്ഥലത്ത് ടവർ നിർമ്മിക്കാനാവശ്യമായ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് വിട്ടു നൽകാൻ രണ്ടു ദിവസത്തിനു മുമ്പ് ധാരണയായിരുന്നു.ബ്രഹ്മപുരം പ്ലാന്റിനു സമീപം ഒരു ഏക്കർ എഴുപതു സെന്റ് സ്ഥലമാണ് സ്മാർട്ട് സിറ്റിയ്ക്കു വേണ്ടി കൊടുക്കുന്നത്.എന്നാൽ ഇപ്പോൾ ഭൂമി കയ്യിൽ കിട്ടിയതിനു ശേഷം മാത്രം ടവർ നിർമ്മാണം അനുവദിച്ചാൽ മതി എന്ന നിലപാടിലാണ് സ്മാർട്ട് സിറ്റി അധികൃതർ.