സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം മഴ ശക്തമാകും

single-img
12 June 2012

സംസ്ഥാനത്തു രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനടുത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് മാറിയതാണു കാലവര്‍ഷം ശക്തമാകുന്നതിനു തടസം സൃഷ്ടിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ ശക്തമായ മഴ ലഭിച്ചു തുടങ്ങും. ഈ മാസം 20 വരെ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.