സ്വാമി നിത്യാനന്ദയ്ക്കെതിരെ അറസ്റ്റ് വാറന്റ്

single-img
12 June 2012

ബാംഗ്ലൂർ:വിവാദസ്വാമിയായ നിത്യാനന്ദയെ അറസ്റ്റു ചെയ്യാൻ കർണ്ണാറ്റക മുഖ്യമന്ത്രി സദാനന്ദ ഗൌഡ ഉത്തരവിട്ടു.ആശ്രമം അടച്ചിടാനും സ്വത്തുക്കൾ കണ്ടു കെട്ടാനും തീരുമാനിച്ചിട്ടുണ്ട്.ലൈംഗിക ആരോപണം നേരിടുന്ന നിത്യാനന്ദയ്ക്കെതിരെ ജനരോഷം രൂക്ഷമായതാണ് അറസ്റ്റ് ചെയ്യാൻ കാരണം.രണ്ടു ദിവസത്തിനകം അറസ്റ്റു ചെയ്യാനാണ് ഉത്തരവ്.തെന്നിന്ത്യൻ നടിയായ രഞ്ജിനിയുമായുള്ള അശ്ലീല വീഡിയോക്ലിപ്പ് പുറത്തു വന്നതോടെയാണ് നിത്യാനന്ദ ആദ്യം വിവാദസ്വാമിയായത്.തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് മറുപടി പറയാൻ കഴിഞ്ഞ ദിവസം വിളിച്ചുച്ചേർത്ത പത്രസമ്മേളനവും വിവാദമായിരുന്നു.ചോദ്യം ഉന്നയിച്ച ഒരു മാധ്യമ പ്രവർത്തകനു നേരെ നിത്യാനന്ദ കൈയ്യേറ്റ ശ്രമം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.