രാഷ്ട്രപതി: മമതയും മുലായം സിംഗും ചര്‍ച്ച നടത്തി

single-img
12 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ അണിയറയില്‍ നീക്കങ്ങള്‍ ഊര്‍ജിതമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ക്ഷണമനുസരിച്ച് ഡല്‍ഹിയിലെത്തിയ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്നലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവുമായി സംഭാഷണം നടത്തി. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യുപിഎ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ളതഉ തൃണമൂലിനാണ്-19. കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് 22 അംഗങ്ങളുണ്ട്. സോണിയയെ മമത ഇന്നു സന്ദര്‍ശിക്കും. ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി, എന്‍സിപി നേതാവ് ശരദ്പവാര്‍, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് എന്നിവരുമായി സോണിയയും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും ഇതിനകം ചര്‍ച്ച നടത്തിയിരുന്നു.