കണ്ണൂര്‍ എസ്പിക്കെതിരേ പി.ജയരാജന്‍ പരാതി നല്‍കി

single-img
12 June 2012

കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പരാതി നല്‍കി. ഷൂക്കൂര്‍ വധക്കേസില്‍ തന്റെ മൊഴി എടുക്കല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ചാണ് പരാതി. ഷുക്കൂര്‍ വധക്കേസ് അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.